ബീഹാറിലാണ് ഈ വിചിത്ര സംഭവം നടന്നത്. വൃക്കരോഗിയായ ഭർത്താവിന് സ്ത്രീധനമായി വൃക്ക നൽകണമെന്ന് പറഞ്ഞ് ഭർതൃമാതാപിതാക്കൾ യുവതിയെ പീഡിപ്പിക്കുന്നുവെന്നാണ് യുവതി പോലീസിൽ പരാതിയായി പറഞ്ഞിരിക്കുന്നത്.
വടക്കൻ ബീഹാറിലെ മുസാഫർപൂരിലാണ് സംഭവം നടന്നത്. ദീപ്തി എന്ന സ്ത്രീയാണ് മുസാഫർപൂർ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2021 ലാണ് യുവതി വിവാഹം കഴിച്ചത് . തുടക്കത്തിൽ, പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . പക്ഷേ പിന്നീട് ഭർതൃമാതാപിതാക്കൾ യുവതിയെ മാനസികമായി പീഡിപ്പിക്കാനും ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങിയെന്നും പറയുന്നു. ആദ്യമൊക്കെ വീട്ടിൽ നിന്ന് സ്ത്രീധനമായി ബൈക്കും പണവും കൊണ്ടുവരാൻ ആവശ്യപ്പെട്ടവർ പിന്നീട് മകനുവേണ്ടി വൃക്ക നൽകാനാണ് യുവതിയോട് ആവശ്യപ്പെട്ടത്.
വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് യുവതി ഭർത്താവിന്റെ വൃക്ക രോഗത്തെക്കുറിച്ച് അറിയുന്നത്. പീഡനം സഹിക്കാനാകാതെ യുവതി സ്വന്തം വീട്ടുകാരുടെ സഹായത്തോടെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഭർതൃവീട്ടിലെ നാല് പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
സ്ത്രീധനത്തിന്റെ ട്രെൻഡും മാറി !! സ്ത്രീധനമായി വധുവിന്റെ 'വൃക്ക' മതിയെന്ന ആവശ്യവുമായി ഭർത്താവിന്റെ കുടുംബം !! വിചിത്ര സംഭവം ...
Advertisement

Advertisement

Advertisement

