breaking news New

വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി! പാർവതി മായ ഷാജിയുടെ തട്ടിപ്പിന്റെ വ്യാപ്തി ഞെട്ടിക്കുന്നത് ; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

കൊച്ചി : സമാനമായ തട്ടിപ്പ് നടത്തിയതിന് സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകള്‍ ഉണ്ട്. ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെ വ്യാഴാഴ്ച രാവിലെ വിദേശത്തു നിന്നെത്തി തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാര്‍വതി ഷാജിയെ ഇമിഗ്രേഷന്‍ വിഭാഗമാണു തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്.

ഇടപ്പള്ളിയിലെ ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങള്‍ മുഖേന അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയ കേസിലാണ് പാര്‍വതി പിടിയിലായത്.

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ മാത്രം ഇന്നലെ ഇരുപത്തഞ്ചിലേറെ പരാതിക്കാരെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു. കൂടുതല്‍ പരാതികള്‍ ലഭിക്കുകയും കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലും ഒന്നിലേറെ കേസുകള്‍ പ്രതിക്കെതിരെ ഉള്ളതായി വിവരം ലഭിക്കുകയും ചെയ്തതോടെ കോടികളുടെ തട്ടിപ്പാണ് പ്രതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയതെന്ന് പൊലീസ് കണ്ടെത്തി.

2023 മുതല്‍ പണം നല്‍കിയവരാണ് തട്ടിപ്പിനിരയായത്. കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണു ആളുകളെ ആകര്‍ഷിച്ചിരുന്നത്. ആഡംബര കാറുകള്‍ക്കൊപ്പവും വിലകൂടിയ ആഭരണങ്ങളണിഞ്ഞും സാമൂഹിക മാധ്യമങ്ങളില്‍ റീലുകളിലൂടെ നിറഞ്ഞു നിന്ന വ്യക്തിയാണു പാര്‍വതി. പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4