തിരുവനന്തപുരം :
കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന സമ്മാനത്തുകയിലാണ് ഇത്തവണ 5 കോടിയുടെ വർധനവ് വരുത്തിയത്.
നവംബർ 28 മുതൽ ടിക്കറ്റുകൾ വിപണിയിലെത്തും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില. ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതവും ലഭിക്കും.
നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് നടക്കും. ഇത്തവണ റെക്കോർഡ് വിൽപനയാണ് ഭാഗ്യക്കുറി വകുപ്പ് ലക്ഷ്യമിടുന്നത്. മുൻവർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. ഇതിനായുള്ള ടിക്കറ്റ് വിതരണത്തിന്റെ പ്രാഥമിക ഒരുക്കങ്ങൾ ഏജൻസികൾ മുഖേന ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി
Advertisement
Advertisement
Advertisement