ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് 5,376 പേരാണ് ഇതുവരെ മരിച്ചത്.
ഡിആർ കോംഗോയിൽ 5,372 പേരും കെനിയയിലും ഉഗാണ്ടയിലും രണ്ടുപേർ വീതവുമാണ് മരിച്ചത്.
നിലവിലെ വ്യാപനത്തിന് കാരണമായ ബുണ്ടിബുഗ്യോ വകഭേദം ഡിആർ കോംഗോ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിലായി 10,444 പേരെ ബാധിച്ചിട്ടുണ്ട്.
രോഗബാധിതരിൽ പകുതിയിലധികം പേർ മരിക്കുന്നതായാണ് കണക്ക്. ഈ വർഷം മേയ് മധ്യത്തിൽ ഡിആർ കോംഗോ പ്രഖ്യാപിച്ച രാജ്യത്തെ 17-ാമത്തെ എബോള വ്യാപനമാണിത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ വ്യാപനവുമാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു. അയൽരാജ്യമായ ഉഗാണ്ടയിൽ ഡിആർ കോംഗോയിൽനിന്ന് എത്തിയവരിലുൾപ്പെടെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഓഗസ്റ്റിൽ രാജ്യത്തെ എബോള മുക്തമായി പ്രഖ്യാപിച്ചു.
ഒക്ടോബറിൽ കെനിയയിൽ ഒൻപത് രോഗബാധകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആദ്യമായാണ് എബോള കേസുകൾ സ്ഥിരീകരിക്കുന്നത്. നൈജീരിയയിൽ സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ഫ്രാൻസിലും ഡിആർ കോംഗോയിൽനിന്ന് മടങ്ങിയെത്തിയ ആരോഗ്യപ്രവർത്തകനിൽ ജൂലൈയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
ബുണ്ടിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത ചികിത്സയോ വാക്സിനോ നിലവിലില്ല. എന്നാൽ കൂടുതൽ വ്യാപകമായ സൈർ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് തെളിയിച്ച എർവെബോ (Ervebo) വാക്സിൻ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ഡിആർ കോംഗോയിൽ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഈ പരീക്ഷണങ്ങളിലൂടെ നിലവിലെ വകഭേദത്തിനെതിരായ പ്രതിരോധ സാധ്യതകളും വിലയിരുത്താനാണ് ശ്രമം.
ആഫ്രിക്കയിലെ ഏറ്റവും പുതിയ എബോള വ്യാപനത്തിൽ മരണസംഖ്യ 5,300 കടന്നു !! രോഗവ്യാപനം അയൽ രാജ്യങ്ങളിലേക്കും !!
Advertisement
Advertisement
Advertisement