breaking news New

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോര്‍ഡ് പരീക്ഷാ തീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

2027 ഫെബ്രുവരി 16 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് ഒമ്പതിന് പൂര്‍ത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ ഒമ്പത് വരെ നീളും. നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. ഇത് ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 13 വരെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും. എന്നാല്‍, ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ 2026 നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 19 വരെയായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുക.

പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകള്‍ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ ഫെബ്രുവരി 16ന് പെയ്ന്റിങ് ആണ് വിഷയം. തുടര്‍ന്ന് 17ന് മാത്തമാറ്റിക്സ് പരീക്ഷ നടക്കും. സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ ഫെബ്രുവരി 16ന് ഫിസിക്സ് ആണ് ആദ്യ വിഷയം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, എക്കണോമിക്സ്, ബയോളജി, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷകള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കും. അതേസമയം, പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതോടെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഇനി 101 ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4