തീരത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. മുന്നറിയിപ്പിന്റെ ഭാഗമായി റെഡ്, ഓറഞ്ച്, യെലോ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല.
പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കാന്‍ തയാറാവണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓറഞ്ച് അലര്‍ട്ട്: പത്തനംതിട്ട: മണിമല (വള്ളംകുളം സ്റ്റേഷന്‍). യെലോ അലര്‍ട്ട്: പത്തനംതിട്ട: പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി, കോന്നി ജിഡി സ്റ്റേഷന്‍), പമ്പ (മാടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍).
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ്.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് 2 കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ കൂടി മരിച്ചു. ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ 49 പേര്‍ മരിച്ചു. 49 പേരെ കാണാതായി. 131 പേര്‍ക്ക് പരുക്കേറ്റു. 111 വീടുകള്‍ പൂര്‍ണമായും 4081 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ദുരിതാശ്വാസ ക്യാംപുകളിലായി 68 കുടുംബങ്ങളിലെ 224 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ശ്രദ്ധിക്കുക : നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചു
Advertisement

Advertisement

Advertisement

