breaking news New

അഭിഭാഷകനെന്ന നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ പേരില്‍ ഉണ്ടാകുന്ന ഏതൊരു ആക്രമണവും നിയമവാഴ്ചയ്‌ക്കു നേരെയുള്ള ഭീഷണിയാണെന്ന് ഹൈക്കോടതി

പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം പറഞ്ഞത്.

തന്റെ കക്ഷിക്കുവേണ്ടി പരാതി തയ്യാറാക്കിയതിന് അഭിഭാഷകനെ ഹര്‍ജിക്കാര്‍ ആക്രമിച്ചു.

ഗുരുതരമായ പരിക്കുകള്‍ പറ്റി. വാരിയെല്ലിനും നട്ടെല്ലിനും ഒടിവു സംഭവിച്ചു. കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യം അന്വേഷിക്കുന്നതിനും ആയുധം കണ്ടെത്തുന്നതിനും കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് കോടതി വിധിച്ചു.

‘ ഈ പരാതി വായിച്ചതില്‍ നിന്ന് ആദ്യത്തെ ഹര്‍ജിക്കാരന്‍ പരാതിയിലെ ആദ്യത്തെ എതിര്‍ കക്ഷിയാണെന്ന് വ്യക്തമാണ്. ഈ സാഹചര്യം പരാതിക്കാരനെ ആക്രമിച്ചതിന്റെ പ്രേരണയെ സൂചിപ്പിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5