breaking news New

മലയാളി ദമ്പതികൾ പ്രതികളായ 100 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ബെംഗളൂരു പൊലീസിന്റെ സിഐഡി വിഭാഗം ഏറ്റെടുത്തു

കഴിഞ്ഞ മാസം കെനിയയിലേക്കു കടന്ന ദമ്പതികൾ ബെംഗളൂരുവിൽ തിരിച്ചെത്തിയതായി സൂചനയുണ്ടെങ്കിലും പൊലീസിനു കണ്ടെത്താനായിട്ടില്ല.

ഇതിനിടെ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണു പൊലീസ് നിഗമനം.

രാമമൂർത്തി നഗറിൽ ‘എ ആൻഡ് എ’ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ആലപ്പുഴ കുട്ടനാട് രാമങ്കരി സ്വദേശി ടോമി എ.വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പണം നഷ്ടപ്പെട്ട 410 പേർ നൽകിയ പരാതിയിൽ രാമമൂർത്തിനഗർ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണ ഫയലുകൾ സിഐഡിക്ക് കൈമാറി.

ദമ്പതികൾ 2 പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ ചിട്ടി കമ്പനി നടത്തി വരികയായിരുന്നു. ബന്ധുവിനു സുഖമില്ലാത്ത കാരണത്താൽ ആലപ്പുഴയിലേക്കു പോകുന്നുവെന്നു പറഞ്ഞാണു ടോമി മുങ്ങിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5