അധിക്ഷേപകരമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം തൃശൂരിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.
തലമുറകളായി തൃശൂരിന്റെ സാംസ്കാരിക പെരുമയുടെ ഭാഗമായ പുലിക്കളി കേവലമൊരു വിനോദമല്ലെന്നും, ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും ജനങ്ങളുടെ ആവേശവും ലയിച്ചുചേർന്ന അഭിമാന കലാരൂപമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ജനകീയ കലയെയും അതിലെ കലാകാരന്മാരെയും പരിഹസിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല.
കേന്ദ്രസർക്കാർ പോലും പുലിക്കളിയെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവരുന്ന സാഹചര്യത്തിൽ ഈ പ്രസ്താവനയ്ക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യമോ ആസൂത്രിത നീക്കമോ ഉണ്ടോയെന്ന് പരിശോധിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു നാടിന്റെ സംസ്കാരത്തെ അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ല. വി.കെ. ശ്രീരാമൻ മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.
പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ബിജെപി
Advertisement
Advertisement
Advertisement