breaking news New

കൈക്കുഞ്ഞിനെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും താഴേക്കിട്ട് കൊലപ്പെടുത്തി പത്തു വയസുകാരി !!

മുംബൈയിലെ ഗോരേഗാവിലാണ് നാടിനെ നടുക്കിയ സംഭവം. ഒന്നരവയസ്സ് പ്രായമുള്ള കുഞ്ഞിനെ അയല്‍ പക്കത്തെ വീട്ടിലെ 10 വയസ്സുകാരി ഫ്‌ലാറ്റിന്റെ ആറാം നിലയില്‍നിന്നും എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുമായി കളിക്കുന്നതിനിടെ എടുത്തുകൊണ്ട് വന്ന് ആറാം നിലയില്‍ നിന്നും താഴേക്ക് എറിയുകയായിരുന്നു.

ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആറാം നിലയില്‍നിന്നും കുഞ്ഞ് താഴേക്ക് വീണത്. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയെയും അമ്മയേയും കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ ആറാം നിലയില്‍നിന്നും താഴേക്ക് എറിഞ്ഞതിനു ശേഷം പെണ്‍കുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നതാണ് കാണാനാവുന്നത്. ഇതോടെ മരിച്ച കുഞ്ഞിന്റെ കുടുംബം പോലിസില്‍ പരാതി നല്‍കി.

അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഒക്ടോബര്‍ ഒന്നാം തീയതിയാണ് ഇവിടെ താമസത്തിനു എത്തിയത്. എന്നാല്‍ ഇരു കുടുംബങ്ങളും തമ്മില്‍ വളര്‍ത്തുപൂച്ചയുടെ പേരില്‍ തര്‍ക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പെണ്‍കുട്ടി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തെളിവുകള്‍ നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4