അമിതമായ ഭീകരവാദമുയര്‍ത്തിയ തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും മൂലം തകര്‍ന്നുപോയ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ദയനീയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പൊതുവേ യുദ്ധത്തിനും ആണ്‍കോയ്മയ്‌ക്കും പേര് കേട്ട താലിബാന്‍കാര്‍ക്ക് പുതിയൊരു രാജ്യത്തെ രീതികള്‍ക്കനുസരിച്ച് മാറാന്‍ കഴിയുമോ എന്ന ആശങ്ക ഒരു ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്.
തീവ്രവാദം കൊണ്ട് പൊറുതിമുട്ടി തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും മൂലം തകര്‍ന്നുപോയ ഒരുരാജ്യം നിലനില്‍പിനായി മാറാന്‍ ശ്രമിക്കുന്നതിന്റെ ചിത്രമാണിതെന്ന് ചില സാമൂഹ്യനിരീക്ഷകര്‍ പോസിറ്റീവായും ഇതിനെ ചൂണ്ടിക്കാട്ടുന്നു.
ഖത്തറിലേക്ക് ആദ്യഘട്ടത്തില്‍ രണ്ടായിരം പേരെയാണ് അഫ് ഗാനിസ്ഥാിലെ താലിബാന്‍ സര്‍ക്കാര്‍ അയയ്‌ക്കുന്നത്. എഞ്ചിനീയറിംഗ്, സേവന മേഖലകളില്‍ ജോലിക്കെടുക്കാനാണ് തീരുമാനം. ഇവര്‍ക്ക് പ്രത്യേകം തൊഴില്‍ പരിശീലനം ഖത്തര്‍ നല്‍കും.
ഒമാന്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളിലേക്കും താലിബാന്‍ പൗരന്മാരെ ജോലിക്കായി അയയ്‌ക്കാന്‍ അഫ്ഗാനിസ്ഥാന‍് തീരുമാനിച്ചിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരിന് കീഴില്‍ അഫ്ഗാനിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ഞെരുക്കമാണ്. തൊഴിലില്ലായ്മ സാമൂഹിക കലാപത്തിലേക്ക് മാറുമോ എന്ന ഭീഷണിയായതോടെയാണ് തൊഴിലില്ലാത്തവരെ മറ്റ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കയറ്റി അയയ്‌ക്കാനുള്ള തീരുമാനം താലിബാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.
താലിബാന്‍കാര്‍ ജോലിക്കായി ഖത്തറില്‍ : തീവ്രവാദം കൊണ്ട് തകര്‍ന്നുപോയ ഒരു രാജ്യത്തെ ജനങ്ങള്‍ വിദേശരാജ്യത്തും ഭാവിയില്‍ ബാധ്യതയാകുമോ എന്ന ചോദ്യം ഉയരുന്നു
Advertisement

Advertisement

Advertisement

