breaking news New

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കയ്യൊഴിഞ്ഞ നിലപാടായിരുന്നു കേന്ദ്രതിന്റേത്. കേസിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. അതേസമയം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിർണായക ഇടപെടൽ വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.

കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്നും മോചനത്തിനായി അഭിഭാഷകനെ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് റണ്‍ധീപ് ജയ്ഷ്വാള്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതില്‍ വിമര്‍ശനം ശക്തമായതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞതിന് പിന്നാലെയാണ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ ഇടപെടല്‍ നിര്‍ണായകമായത്. സൂഫി പണ്ഡിതന്മാരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ യമന്‍ കോടതി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5