breaking news New

കുവൈത്തിൽ ബാങ്ക് ഇടപാടുകൾക്ക് കടുത്ത നിരീക്ഷണം ; 3,000 ദിനാറിൽ താഴെയുള്ള നിക്ഷേപങ്ങളും ഇനി പരിശോധനയിൽ !

കുവൈത്ത് സിറ്റി: 3,000 ദിനാറിൽ താഴെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്കും പണമിടപാടുകൾക്കും നിരീക്ഷണം ശക്തമാക്കാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദേശം. ചെറിയ തുകകൾ പലതവണയായി അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതും ആവർത്തിച്ചുള്ള പണമിടപാടുകളും സംശയാസ്പദമായി തോന്നിയാൽ ഇനി കർശന പരിശോധന നേരിടേണ്ടിവരും.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിലെ സംവിധാനത്തിൽ ഒരു ദിവസം 3,000 കുവൈത്ത് ദിനാറോ അതിലധികമോ വരുന്ന നിക്ഷേപങ്ങളും കുവൈത്തിലേക്കുള്ള ബാങ്ക് ട്രാൻസ്ഫറുകളുമാണ് പ്രത്യേക റിപ്പോർട്ടിങ് പരിധിയിൽ ഉൾപ്പെട്ടിരുന്നത്.

എന്നാൽ ഈ പരിധി മറികടക്കാൻ വലിയ തുകകൾ ചെറിയ ഭാഗങ്ങളാക്കി പലതവണയായി നിക്ഷേപിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിരീക്ഷണം വിപുലീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. റിപ്പോർട്ടിങ് പരിധിയായ 3,000 ദിനാറിൽനിന്ന് ഒരു ദിനാർ മാത്രം കുറച്ച് 2,999 ദിനാർ നിക്ഷേപിച്ച് പരിശോധന ഒഴിവാക്കാൻ ശ്രമിക്കുന്ന സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പുതിയ നിർദേശമനുസരിച്ച് ഓരോ ഇടപാടിന്റെയും തുക മാത്രം പരിശോധിക്കുന്ന രീതിക്ക് പകരം അക്കൗണ്ടിലെ ഇടപാടുകളുടെ മൊത്തത്തിലുള്ള സ്വഭാവവും വിലയിരുത്തും. നിശ്ചിത കാലയളവിൽ നടന്ന ഇടപാടുകളുടെ എണ്ണം, ആവർത്തനം, ആകെ തുക, ഓരോ ഇടപാടിനുമിടയിലെ സമയവ്യത്യാസം തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.

ഇതോടെ 3,000 ദിനാറിൽ താഴെയുള്ള ഇടപാടുകൾക്ക് പരിശോധനയില്ലെന്ന ധാരണയ്ക്ക് മാറ്റമുണ്ടാകും. സംശയകരമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കാനാണ് കുവൈത്തിന്റെ നീക്കം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4