താംബരം, ബെംഗളൂരു, ചെന്നൈ എഗ്‌മോർ, തെങ്കാശി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ഈ സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്.
പ്രധാന സർവീസുകളും സമയക്രമവും:
തിരുവനന്തപുരം നോർത്ത് – താംബരം സ്‌പെഷ്യൽ (06164 / 06163):
06164 (തിരുവനന്തപുരം നോർത്ത് – താംബരം): 10-ാം തീയതി രാത്രി 8:00-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:00-ന് താംബരത്ത് എത്തും. (നാഗർകോവിൽ, മധുര വഴി)
06163 (താംബരം – തിരുവനന്തപുരം നോർത്ത്): 11-ാം തീയതി ഉച്ചയ്ക്ക് 2:00-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5:00-ന് തിരുവനന്തപുരത്ത് എത്തും.
കോച്ചുകൾ: 16 തേർഡ് എസി, 2 സ്ലീപ്പർ.
ബെംഗളൂരു കന്റോൺമെന്റ് – തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06575 / 06576):
06575 (ബെംഗളൂരു – തിരുവനന്തപുരം): 6-ാം തീയതി വൈകിട്ട് 4:40-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:30-ന് തിരുവനന്തപുരം നോർത്തിലെത്തും. (കോട്ടയം, എറണാകുളം വഴി)
06576 (തിരുവനന്തപുരം – ബെംഗളൂരു): 7-ാം തീയതി ഉച്ചയ്ക്ക് 12:40-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6:00-ന് ബെംഗളൂരുവിലെത്തും.
കോച്ചുകൾ: 1 സെക്കൻഡ് എസി, 5 തേർഡ് എസി, 8 സ്ലീപ്പർ, 5 ജനറൽ.
തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്‌മോർ സ്‌പെഷ്യൽ (06158 / 06157):
06158 (തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്‌മോർ): 10-ാം തീയതി രാത്രി 7:40-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1:00-ന് ചെന്നൈയിലെത്തും. (ആലപ്പുഴ, എറണാകുളം, പാലക്കാട് വഴി)
06157 (ചെന്നൈ എഗ്‌മോർ – തിരുവനന്തപുരം നോർത്ത്): 11-ാം തീയതി 3:15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:15-ന് തിരുവനന്തപുരം നോർത്തിലെത്തും.
കോച്ചുകൾ: 2 സെക്കൻഡ് എസി, 2 തേർഡ് എസി, 3 തേർഡ് എസി ഇക്കോണമി, 6 സ്ലീപ്പർ, 4 ജനറൽ.
താംബരം – തെങ്കാശി/ ചെങ്കോട്ട സ്‌പെഷ്യൽ:
7-ാം തീയതി രാവിലെ 5:00-ന് താംബരത്തുനിന്ന് പുറപ്പെട്ട് വൈകിട്ട് 4:45-ന് തെങ്കാശിയിലെത്തും.
മടക്ക സർവീസ് 9-ാം തീയതി (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 3:00-ന് ചെങ്കോട്ടയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3:20-ന് താംബരത്തെത്തും.
വരുന്ന ദീപാവലി തിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Advertisement
Advertisement
Advertisement