ചെന്നൈ എഗ്മോർ - കൊല്ലം - ചെന്നൈ എഗ്മോർ റൂട്ടിലാണ് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
ചെന്നൈ എഗ്മോർ - കൊല്ലം പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (06117) ഒക്ടോബർ 1 മുതൽ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.40-ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 04.20-ഓടെ കൊല്ലത്ത് എത്തിച്ചേരും.
മടക്ക സർവീസായ കൊല്ലം - ചെന്നൈ എഗ്മോർ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (06118) ഒക്ടോബർ 2 മുതൽ 30 വരെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് സർവീസ് നടത്തുക. വെള്ളിയാഴ്ചകളിൽ വൈകിട്ട് 06.45-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിൽ എത്തും.
ഒരു എസി ഫസ്റ്റ് ക്ലാസ് കം എസി ടൂ ടയർ, രണ്ട് എസി ടൂ ടയർ, നാല് എസി ത്രീടയർ, 13 സ്ലീപ്പർ ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയടങ്ങുന്നതാണ് ഈ സ്പെഷ്യൽ ട്രെയിൻ.
കേരളത്തിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ വൻ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Advertisement
Advertisement
Advertisement