breaking news New

നല്ല മുട്ട'ൻ വില : സംസ്ഥാനത്ത് കോഴിമുട്ട വിലയിൽ വൻ കുതിപ്പ് ; രണ്ടാഴ്ചയ്ക്കിടെ വിലയിൽ വൻ വർധന : സാധാരണ മുട്ടയ്ക്ക് 10 രൂപ വരെ!

കൊച്ചി: സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെയും ബാധിക്കുന്നു.

രണ്ടാഴ്ച മുമ്പ് 5 മുതൽ 6 രൂപ വരെ വിലയുണ്ടായിരുന്ന സാധാരണ കോഴിമുട്ടയ്ക്ക് നിലവിൽ വിപണിയിൽ 8 മുതൽ 10 രൂപ വരെയാണ് വില ഈടാക്കുന്നത്. നാടൻ മുട്ടയുടെ വിലയിലും വലിയ വർധനവുണ്ടായിട്ടുണ്ട്. നേരത്തെ 10 മുതൽ 12 രൂപ വരെ ലഭിച്ചിരുന്ന നാടൻ മുട്ടയ്ക്ക് ഇപ്പോൾ 15 രൂപയ്ക്ക് മുകളിലാണ് വില.

കോഴിത്തീറ്റ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചെലവിലുണ്ടായ വലിയ വർധനവാണ് മുട്ടവില ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉൽപ്പാദനച്ചെലവ് വർധിച്ചതോടെ വിപണിയിലും വില ഉയരുകയായിരുന്നു. വിലവർധനവ് തുടർന്നാൽ സാധാരണക്കാരുടെ അടുക്കള ബജറ്റിൽ കൂടുതൽ സമ്മർദമുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

🖥️ CENTRAL MEDIA NEWS DESK | 🌐www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4