മൂന്നാർ: മലയോര മേഖലയിൽ ശൈത്യത്തിന്റെ കാഠിന്യം വർധിക്കുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 2 ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ രേഖപ്പെടുത്തിയതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെടുകയാണ്.
രാത്രിയിലും പുലർച്ചെയിലും തണുപ്പ് അതിരൂക്ഷമാണ്. താപനില താഴ്ന്നതോടെ വൈകുന്നേരങ്ങളിലും പുലർച്ചെയിലും വിവിധ പ്രദേശങ്ങളിൽ കോടമഞ്ഞും ശക്തമായി. തണുപ്പിനൊപ്പം മഞ്ഞും വ്യാപകമായതോടെ മലയോര മേഖലയുടെ ദൈനംദിന ജീവിതത്തെയും കാലാവസ്ഥാ മാറ്റം സ്വാധീനിക്കുന്നുണ്ട്.
ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില പ്രകാരം മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ 7 ഡിഗ്രി സെൽഷ്യസായിരുന്നു. നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ 6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മൂന്നാറിൽ കൊടുംതണുപ്പ് ; ചെണ്ടുവരയിൽ താപനില 2 ഡിഗ്രിയിലേക്ക് താഴ്ന്നു ! സീസണിലെ ഏറ്റവും കുറഞ്ഞ താപനില ! വിറച്ച് മലയോര മേഖല
Advertisement
Advertisement
Advertisement