breaking news New

ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി

കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, കേസിൻറെ വിചാരണ നടപടികൾക്കിടെ പ്രതികളുടെ സമീപനത്തിൽ കോടതി കടുത്ത അമർഷം രേഖപ്പെടുത്തി.

വഞ്ചനാ കേസിൽ പ്രതിയായ റോജി അഗസ്റ്റിൻ മാത്രമാണ് കോടതിയിൽ ഹാജരായത്. പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്താതിരുന്നതോടെ, മറ്റ് പ്രതികൾ എവിടെ? ആളെ കളിയാക്കുകയാണോ എന്ന് കോടതി ചോദിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4