തിരുവനന്തപുരം : 'റിസോര്‍സിയോ'യുടെ സംരംഭമായ 'റെസൊണേറ്റ് 360'യും നിംസ് ഹോസ്പിറ്റലിന്റെ ചൈല്‍ഡ് ഡെവലപ്മെന്റ് റിസര്‍ച്ച് സെന്ററായ 'നിംസ് സ്‌പെക്ട്ര'വും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'റെസൊണേറ്റ് ക്രസ്റ്റ്-26' (RESONATE CREST-'26) ദ്വിദിന ശില്പശാല 2026 സെപ്റ്റംബര്‍ 24, 25 തീയതികളില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലുള്ള നിംസ് സ്‌പെക്ട്രത്തില്‍ വച്ച് നടക്കും. രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 4.00 മണി വരെയാണ് ശില്പശാലയുടെ സമയം.
കേരള ആരോഗ്യ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രമുഖ വിദ്യാഭ്യാസ-ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. എം.കെ.സി നായര്‍ ശില്പശാലയിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പരിശീലന പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ബിഹേവിയറല്‍ പ്രശ്‌നങ്ങള്‍, ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍, ലേണിംഗ് ഡിസോര്‍ഡറുകള്‍, മറ്റ് വൈകല്യങ്ങള്‍, എ.ഡി.എച്ച്.ഡി (ADHD) തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ശില്പശാലയില്‍ വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കും. കൂടാതെ കുട്ടികളിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള TSQ, NEST, R & MH, CBCT Jr., TDSC, LEST തുടങ്ങിയ അത്യാധുനിക ടൂളുകളെക്കുറിച്ചും ശില്പശാലയില്‍ ധാരണ നല്‍കും. കുട്ടികളിലെ പെട്ടെന്നുണ്ടാകുന്ന പെരുമാറ്റ മാറ്റങ്ങള്‍, പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലുമുള്ള താല്പര്യക്കുറവ്, ശ്രദ്ധക്കുറവ്, അസ്വസ്ഥതകള്‍ തുടങ്ങിയ മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞു ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
60 പേര്‍ക്കായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുള്ള ശില്പശാലയില്‍ ഒരു സ്‌കൂളില്‍ നിന്ന് പരമാവധി 3 പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ലഭ്യമാക്കും. ഒരു സ്‌കൂളില്‍ നിന്ന് 2 പേരെ നാമനിര്‍ദ്ദേശം ചെയ്യുകയാണെങ്കില്‍ പ്രിന്‍സിപ്പലിന് സൗജന്യമായി പങ്കെടുക്കാം. കൂടാതെ, റിസോര്‍സിയോയുമായി സഹകരിക്കുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രതിനിധികള്‍ക്കും ശില്പശാല സൗജന്യമായിരിക്കും. ശില്പശാലയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 21 വൈകുന്നേരം 5.00 മണിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 7994905888, 7994925888 എന്നീ നമ്പറുകളിലോ www.resorciocbseplus.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പഠന വൈകല്യങ്ങള്‍ എന്നിവ നേരത്തെ തിരിച്ചറിഞ്ഞു പരിഹരിക്കാനും ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായി അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമായി ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു
Advertisement
Advertisement
Advertisement