ഇന്ത്യയിലെ ഗവേഷകർ കീമോതെറാപ്പി ചികിത്സയില്‍ ആരോഗ്യമുള്ള കോശങ്ങള്‍ നശിപ്പിക്കുന്നതിന് പരിഹാരമായി കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കുന്നതിനുള്ള മരുന്ന് കണ്ടെത്തി.
ആര്‍കെ-251 എന്ന മരുന്നാണ് അവസാനഘട്ട പരീക്ഷണത്തിലുള്ളത്. എസിഎസ് ജേര്‍ണല്‍ ഓഫ് മെഡിസിനല്‍ കെമിസ്ട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ. അസിസ് ബാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഗുവാഹത്തിയിലെ ഡോ. കെ.പി. ഭാബകും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് മരുന്ന് കണ്ടെത്തിയത്.
കാന്‍സര്‍ സെല്ലുകളില്‍ കൂടുതലായുള്ള റിയാക്ടീവ് ഓക്സിജന്‍ സ്പീഷിസുകള്‍ (ആര്‍ഒഎസ്ഒ)യെ തിരിച്ചറിഞ്ഞ് അവിടേക്ക് മാത്രം കാന്‍സര്‍ വിരുദ്ധ സംയുക്തമായ NBDHEX (nitro, benzoxadiazol, hexanol) പുറന്തള്ളുമെന്നതാണ് ആര്‍കെ-251ന്റെ പ്രവര്‍ത്തന രീതി.
ഇതിലൂടെ കാന്‍സര്‍ കോശങ്ങള്‍ മാത്രമേ നശിപ്പിക്കപ്പെടുകയുള്ളൂവെന്ന് പഠനത്തില്‍ പറയുന്നു.
ട്രിപ്പിള്‍-നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ കോശങ്ങള്‍ക്കെതിരെയുള്ള പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആര്‍കെ-251 വിജയിച്ചു.
മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആംരഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കാന്‍സര്‍ ചികിത്സാരംഗത്ത് നിര്‍ണായക കണ്ടെത്തലുമായി ഭാരതത്തിലെ ഗവേഷകര്‍ : കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കുന്നതിനുള്ള മരുന്ന് കണ്ടെത്തി ...
Advertisement
Advertisement
Advertisement