ഓഗസ്റ്റ് 18 മുതല്‍ 20 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ മാത്രം 232.99 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 209.89 കോടിയുടെ വില്‍പന നടന്ന സ്ഥാനത്താണ് ഇത്തവണ 23.1 കോടിയുടെ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
മദ്യത്തിന് വില വര്‍ധനവില്ലാത്ത സാഹചര്യത്തില്‍ വില്‍പനയിലുണ്ടായ ഈ കുതിച്ചുചാട്ടം ലഹരി വിരുദ്ധ പരിശോധനകളുടെ നേരിട്ടുള്ള പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഞ്ചാവിന്റെയും മറ്റ് രാസലഹരികളുടെയും ലഭ്യതയില്‍ വലിയ കുറവുണ്ടായതാണ് ആളുകളെ വീണ്ടും മദ്യത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവേട്ടയില്‍ പതിവ് കച്ചവടക്കാരെല്ലാം ഭയന്ന് പിന്മാറിയതാണ് മയക്കുമരുന്ന് ലഭ്യത കുറയാന്‍ ഇടയാക്കിയത്. ലഹരി വസ്തുക്കള്‍ കിട്ടാതായതോടെ ആളുകള്‍ സ്വാഭാവികമായും മദ്യത്തിലേക്ക് മാറിയതാവാം വില്‍പന ഉയരാന്‍ കാരണമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും സ്ഥിരീകരിക്കുന്നു.
ഓണക്കാലത്ത് വില്‍പനയില്‍ പെരിന്തല്‍മണ്ണ ഔട്ട്ലെറ്റാണ് ഏറ്റവും മുന്നിലെത്തിയത്. മൂന്ന് ദിവസം കൊണ്ട് 90 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തിരൂര്‍ (78 ലക്ഷം), കുട്ടിപ്പാലം (64 ലക്ഷം), ചാലക്കുടി (62 ലക്ഷം), ചേര്‍ത്തല (62 ലക്ഷം) എന്നീ ഔട്ട്ലെറ്റുകളും വില്‍പനയില്‍ വലിയ നേട്ടമുണ്ടാക്കി. ഓണത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം 153.18 കോടിയുടെ വില്‍പന നടന്നിരുന്നു.
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയ്ക്കെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായതോടെ ഓണക്കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകളില്‍ റെക്കോര്‍ഡ് മദ്യവില്‍പന !!
Advertisement
Advertisement
Advertisement