breaking news New

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ അപൂര്‍വ കൈയെഴുത്തുകള്‍ക്ക് ലേലത്തില്‍ ലഭിച്ചത് റെക്കോർഡ് ലേല തുക !!

ഗാന്ധിജി സ്വന്തം കൈപ്പടയില്‍ എഴുതിയ ചരിത്രപ്രാധാന്യമുള്ള കുറിപ്പുകളുടെ ശേഖരം 1.70 ദശലക്ഷം ഡോളറിന് (ഏകദേശം 16.20 കോടി രൂപ) ലേലത്തില്‍ വിറ്റു. ഇതോടെ ഭാരത ചരിത്രവുമായി ബന്ധപ്പെട്ട രേഖകള്‍ ലേലത്തില്‍ വിറ്റതില്‍ ഏറ്റവും ഉയര്‍ന്ന തുക നേടുന്ന അപൂര്‍വ ശേഖരങ്ങളിലൊന്നായി ഇത് മാറി.

ഗാന്ധിജിയുടെ ജീവിതത്തെയും ചിന്തകളെയും വ്യക്തിബന്ധങ്ങളെയും അടുത്തറിയാന്‍ സഹായിക്കുന്ന അപൂര്‍വ രേഖകളാണ് ലേലത്തില്‍ എത്തിയത്. ഗാന്ധിജിയുടെ അടുത്ത അനുയായിയും സുഹൃത്തുമായിരുന്ന ആനന്ദ് ടി. ഹിംഗോറാണിയുടെ ഭാര്യ വിദ്യയുടെ വിയോഗത്തെ തുടര്‍ന്ന് ഏകദേശം രണ്ട് വര്‍ഷക്കാലയളവില്‍ ഗാന്ധിജി സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തുകള്‍ ശേഖരത്തിലുണ്ട്. പില്‍ക്കാലത്ത് ‘എ തോട്ട് ഫോര്‍ ദ ഡേ’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകമായി ഇത് മാറി. ഗാന്ധിജിയുടെ ജീവിതദര്‍ശനങ്ങളും ബന്ധങ്ങളും വ്യക്തമാക്കുന്ന കുറിപ്പുകളാണ് ഇത്.

ഭാരതീയ ലേലസ്ഥാപനമായ സഫ്രോണ്‍ ആര്‍ട് സംഘടിപ്പിച്ച ഗാന്ധി: ഫ്രം ദ കളക്ഷന്‍ ഓഫ് ആനന്ദ് ടി. ഹിംഗോറാണി എന്നത് ലേലത്തിലെ പ്രധാന ആകര്‍ഷണമായ കൈയെഴുത്തു പ്രതികളായിരുന്നു. പതിറ്റാണ്ടുകളായി ഹിംഗോറാണി കുടുംബം സൂക്ഷ്മതയോടെ കാത്തു സൂക്ഷിച്ച ഈ വിപുലമായ ശേഖരത്തില്‍ ഗാന്ധിജിയുടെ ജീവിതത്തിലെ ഇരുപതിലേറെ വര്‍ഷത്തെ അനുഭവങ്ങളും വ്യക്തിബന്ധങ്ങളും കത്തിടപാടുകളും സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട നിര്‍ണായകരേഖകളും ഉള്‍പ്പെടുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4