breaking news New

കേരളത്തിൽ വീണ്ടും മഴ : അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ; ഏഴ് ജില്ലകളിൽ നാളെയും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയും കന്യാകുമാരി മേഖലയിൽ തുടരുന്ന ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.

വ്യാഴാഴ്ച സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ ലഭിച്ചേക്കും. വെള്ളി, ശനി ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം.

ജില്ലകളിലെ യെല്ലോ അലർട്ട് വിവരങ്ങൾ:

* ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.

* നാളെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.

* വെള്ളിയാഴ്ച: ആലപ്പുഴ, കോട്ടയം, എറണാകുളം.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. മഴ മുന്നറിയിപ്പുകൾ മാറാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4