കൊച്ചി : നാല് മുതല്‍ 13 വരെ നടന്ന ഏഴാമത് റോസാറ്റം ഇന്റര്‍നാഷണല്‍ ആര്‍ട്ടിക് എക്‌സ്‌പെഡിഷന്‍ ‘ഐസ്‌ബ്രേക്കര്‍ ഓഫ് നോളജ്’ എന്ന അന്താരാഷ്‌ട്ര പര്യവേഷണത്തിന്റെ ഭാഗമായാണ് ഡോ. എസ്. ബിജോയ് നന്ദന്‍ ഉത്തര ധ്രുവത്തിലെത്തിയത്. ഈ പര്യവേഷണത്തിലേക്ക് അന്താരാഷ്‌ട്ര വിദഗ്ധനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയനും ഡോ. നന്ദനാണ്.
റഷ്യയിലെ മുര്‍മാന്‍സ്‌കില്‍ നിന്ന് ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന 50 ലെറ്റ് പോബെഡി എന്ന ഐസ്‌ബ്രേക്കര്‍ കപ്പലിലാണ് സംഘം ഉത്തരധ്രുവത്തിലെത്തിയത്. അന്താരാഷ്‌ട്ര വിദഗ്ധനെന്ന നിലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, ആര്‍ട്ടിക് ഗവേഷകര്‍, ശാസ്ത്ര ആശയവിനിമയ വിദഗ്ധര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരോടൊപ്പം ഡോ. നന്ദന്‍ പര്യവേഷണത്തിന്റെ ശാസ്ത്ര – വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുത്തു. സമുദ്ര-ധ്രുവ ശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സുസ്ഥിരത, സമുദ്ര സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായും മറ്റ് പങ്കാളികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ആര്‍ട്ടിക് ഗവേഷണരംഗത്ത് ദീര്‍ഘകാല പരിചയമുള്ള ശാസ്ത്രജ്ഞനാണ് ഡോ. നന്ദന്‍. ഇന്ത്യന്‍ ആര്‍ട്ടിക് ഗവേഷണ പദ്ധതിയുടെ ഭാഗമായി 2015 മുതല്‍ 2021 വരെ നോര്‍വേയിലെ സ്വാല്‍ബാര്‍ഡിലുള്ള നൈ-ഓള്‍സണ്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ടിക് റിസര്‍ച്ച് ബേസില്‍ അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.
ഉത്തരധ്രുവത്തിലെ ഭൂമിശാസ്ത്രപരമായ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുസാറ്റ് മറൈന്‍ സയന്‍സസ് ഫാക്കല്‍റ്റി ഡീനും സിഎസ്‌ഐആര്‍ – എമിരിറ്റസ് സയന്റിസ്റ്റുമായ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍ സ്വന്തമാക്കി
Advertisement
Advertisement
Advertisement