breaking news New

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കിയത് ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തെന്ന് ജയിൽ വകുപ്പ് !!

ചിലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോ​ഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മട്ടൻ ഒഴിവാക്കാൻ ശുപാർശ ചെയ്തതെന്നും മീൻ ഒഴിവാക്കാൻ നിർ​ദേശിച്ചിട്ടില്ല എന്നും ജയിൽ മേധാവി ഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

ആട്ടിറച്ചി കഴിക്കുന്നത് തടവുകാർക്ക് കൊളസ്ട്രോളും ബിപിയും കൂടാൻ കാരണമാകുമെന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് ജയിൽ മെനുവിൽ മാറ്റം വരുത്തിയത്. റെഡ്മീറ്റുകൾ തുടർച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വർധിക്കുന്നതും മെനുവിൽ മാറ്റം വരുത്താൻ കാരണമായി.

ശനിയാഴ്ചകളിലും പ്രത്യേക ആഘോഷ ദിവസങ്ങളിലുമാണ് ജയിലിൽ ഉച്ചഭക്ഷണത്തിനൊപ്പം മട്ടൻ നൽകിവരുന്നത്. തടവുകാരിൽ ഭൂരിഭാഗവും വ്യായാമങ്ങളിലേർപ്പെടുന്നില്ല. ഇത് ഹൃദ്രോ​ഗത്തിനും ജീവിതശൈലി രോ​ഗങ്ങൾക്കും കാരണമാകുന്നതായും അധികൃതർ പറഞ്ഞു.

മട്ടനും മീനിനും പകരമായി പുതിയ മെനുവിൽ ഇനി കോഴിക്കറി, സോയാബീൻ മുട്ട എന്നിവ ഉൾപ്പെടുത്തും. മട്ടന് പ്രതിവർഷം 5.72 കോടിയും മീനിന് 4.80 കോടിയുമാണ് ചിലവാക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4