പ്രശസ്ത യൂട്യൂബറുടെ വീട്ടില്‍ മോഷണം. വീട് കുത്തിത്തുറന്ന് 118 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്നാണ് പരാതി.
കന്യാകുമാരിയിലെ നാഗര്‍കോവിലിനടുത്താണ് റീലില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരിക്കുന്നതടക്കം പങ്കുവെച്ചതിന് പിന്നാലെ മോഷണ ശ്രമം ഉണ്ടായിരിക്കുന്നത്.
നാഗര്‍കോവിലിനു സമീപം തമ്മട്ടുകോണത്ത് വിഐപി ഗാര്‍ഡനില്‍ താമസക്കാരായ യൂട്യൂബര്‍ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. മധുമിത കഴിഞ്ഞദിവസം പൂജാമുറിയില്‍ തങ്ങളുടെ സമ്പത്ത് പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ അധികം വൈകാതെ തന്നെ മോഷണമുണ്ടായെന്നാണ് പരാതി. 118 പവന്‍ സ്വര്‍ണഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് വിവരം.
വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നത്. സിസിടിവികള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയില്‍ താമസിക്കുന്ന ഇവരുടെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചത്.
തുടര്‍ന്ന് രാജഗമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയും, ഫോണ്‍കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
വേണ്ടാത്ത പണി കാണിച്ചതിന് കിട്ടിയത് എട്ടിൻറെ പണി : പണവും സ്വർണവും കാട്ടി വീഡിയോയിട്ടു ; പിന്നാലെ യൂട്യൂബറുടെ വീട്ടിൽ കള്ളന്റെ ‘ലൈവ്’ എൻട്രി !!
Advertisement
Advertisement
Advertisement