ഇടപാടുകൾ നടത്തുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുകൾ മറയ്ക്കാൻ അനുവദിക്കുന്ന പേര്‍സണലൈസ്‌ഡ് യുപിഐ ഐഡികളാണ് പേടിഎം അവതരിപ്പിച്ചത്.
പണം അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് ഇപ്പോൾ name@ptyes അല്ലെങ്കിൽ name@ptaxis പോലുള്ള സവിശേഷ ഐഡന്‍റിഫയറുകൾ സൃഷ്ടിക്കാൻ കഴിയും. ഈ അപ്‌ഡേറ്റ് പണമിടപാടുകളില്‍ മൊബൈൽ നമ്പറുകൾ പങ്കിടേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കി. പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ഉപയോക്തൃ സ്വകാര്യത മെച്ചപ്പെടുത്താൻ ഈ ഫീച്ചർ സഹായിക്കും.
യെസ് ബാങ്ക്, ആക്സിസ് ബാങ്ക് ഉൾപ്പെടെ തിരഞ്ഞെടുത്ത ബാങ്ക് ഹാൻഡിലുകൾ വഴി നൽകുന്ന യുപിഐ ഹാൻഡിലുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. മറ്റ് ബാങ്കിംഗ് പങ്കാളികളിലേക്കും ഈ ഫീച്ചര്‍ ഉടൻ വ്യാപിപ്പിക്കാൻ പേടിഎമ്മിന് പദ്ധതിയുണ്ട്.
പേയ്‌മെന്‍റുകൾ ലളിതമാക്കുന്നതിനായി പേടിഎം വ്യക്തിഗത (Personalised UPI IDs) യുപിഐ ഐഡികൾ പുറത്തിറക്കി
Advertisement

Advertisement

Advertisement

