ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾക്കിടെ കോൺഗ്രസ് പ്രവർത്തകരോട് പരസ്യമായി മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ. ബി.ജെ.പിയിൽ ചേർന്നത് വികാരപരമായ ഒരു നിമിഷത്തിൽ താൻ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന മുൻ നിലപാട് ആവർത്തിച്ച പത്മജ, അന്ന് പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലായിരുന്നുവെന്നും വ്യക്തമാക്കി.
തന്റെ തീരുമാനം കെ. കരുണാകരനെ സ്നേഹിച്ചവരെയും തന്നോട് അടുപ്പം പുലർത്തിയിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകരെയും ആഴത്തിൽ വേദനിപ്പിച്ചുവെന്ന തിരിച്ചറിവിലാണ് മടങ്ങിവരവിന് തയ്യാറെടുക്കുന്നതെന്നും അവർ പറഞ്ഞു.
ഏതെങ്കിലും സ്ഥാനമോ പദവിയോ ലക്ഷ്യമിട്ടല്ല കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. ഒരു കോൺഗ്രസുകാരിയായി ജീവിക്കുക എന്നത് മാത്രമാണ് മനസ്സിലുള്ളതെന്നും പത്മജ വ്യക്തമാക്കി.
വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ വിമർശനങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നു. പ്രസ്ഥാനത്തിനും ഓരോ പ്രവർത്തകനും താൻ ഏൽപ്പിച്ച മുറിവിന് ഹൃദയപൂർവം ക്ഷമ ചോദിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അടുത്ത മാസം പിതാവ് കെ. കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിലെത്തി ആദരാഞ്ജലി അർപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും പത്മജ അറിയിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
“ബി.ജെ.പിയിൽ ചേർന്നത് വലിയ തെറ്റ് ; കോൺഗ്രസ് പ്രവർത്തകരോട് ഹൃദയപൂർവം മാപ്പ് ചോദിക്കുന്നു” ; പരസ്യ ക്ഷമാപണവുമായി പത്മജ വേണുഗോപാൽ !
Advertisement
Advertisement
Advertisement