breaking news New

സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു ; കിലോയ്ക്ക് ₹80 കടന്നു !!

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ സവാള വില കിലോയ്ക്ക് 80 രൂപ വരെയായി. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കാമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.

ചില്ലറ വിപണിയില്‍ കിലോ സവാളയ്ക്ക് 50 മുതല്‍ 80 രൂപ വരെയാണ് വില. ചെറിയുള്ളിയ്ക്കും 80 രൂപയാണ് വില. ഏപ്രില്‍, മെയ് മാസങ്ങളില്‍ സവാളയ്ക്ക് വില കുറവായിരുന്നു. ഇപ്പോള്‍ സവാള വില ഇരട്ടിയായിരിക്കുകയാണ്. വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളിലും സവാള വില ഉയരുമെന്നാണ് വിലയിരുത്തല്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4