breaking news New

നിലവിലുള്ള ഫാസ്ടാഗ് സ്റ്റിക്കർ മാറ്റാതെ തന്നെ മറ്റു ബാങ്കുകളിൽ നിന്നുള്ള ഫാസ്ടാഗ് ഫെഡറൽ ബാങ്കിലേക്ക് മാറ്റാവുന്ന ‘വൺടാഗ്’ സംവിധാനം അവതരിപ്പിച്ചു

മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്.

നിലവിൽ വാഹനത്തിൽ പതിച്ചിരിക്കുന്ന ഫാസ്ടാഗ് സ്റ്റിക്കർ തന്നെ ഉപയോഗിച്ചുകൊണ്ട് ഫെഡറൽ ബാങ്കിലേക്ക് പോർട്ട് ചെയ്യാം എന്നതാണ് ‘വൺടാഗിന്റെ’ പ്രധാന സവിശേഷത. ദേശീയപാതാ അതോറിറ്റി വികസിപ്പിച്ച ‘രാജ്മാർഗ് യാത്ര’ ആപ്ലിക്കേഷൻ വഴിയാണ് ഉപഭോക്താക്കൾക്ക് ഇതിനായി അപേക്ഷിക്കേണ്ടത്.

വാഹന രജിസ്‌ട്രേഷൻ നമ്പർ, ഒറ്റത്തവണ പാസ്‌വേഡ് (OTP), ഉപഭോക്തൃ സമ്മതം എന്നിവ നൽകിയ ശേഷം, തുടർന്നുള്ള 72 മണിക്കൂറിനുള്ളിൽ ഫെഡറൽ ബാങ്കിന്റെ ഫാസ്ടാഗ് പോർട്ടലിലൂടെ പോർട്ടബിലിറ്റി നടപടികൾ പൂർത്തിയാക്കാം.

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ഉപഭോക്തൃ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. നിലവിൽ കാർ, ജീപ്പ്, വാൻ തുടങ്ങിയ വെഹിക്കിൾ ക്ലാസ് 4 (VC4) വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്കാണ് സേവനം ലഭ്യമാകുക.

വാഹന രജിസ്‌ട്രേഷൻ നമ്പർ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുള്ളതും ഫാസ്ടാഗ് സജീവമായി ഉപയോഗിക്കുന്നതുമായ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ ‘വൺടാഗ്’ സൗകര്യം ഉപയോഗിക്കാനാകുക. മുമ്പ് മറ്റൊരു ബാങ്കിലേക്ക് പോർട്ട് ചെയ്ത ഫാസ്ടാഗുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.

മറ്റു ബാങ്കുകളുടെ ഫാസ്ടാഗ് ഉപഭോക്താക്കളെ ഫെഡറൽ ബാങ്കിലേക്ക് ആകർഷിക്കുന്നതിനൊപ്പം ഡിജിറ്റൽ പേയ്‌മെന്റ്, ഗതാഗത സേവന മേഖലകളിലെ സാന്നിധ്യം ശക്തിപ്പെടുത്താനും പുതിയ ഫീച്ചർ സഹായിക്കുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.

‘രാജ്മാർഗ് യാത്ര’ ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകിയ ശേഷം ഫെഡറൽ ബാങ്കിന്റെ ഫാസ്ടാഗ് പോർട്ടൽ മുഖേന പോർട്ടബിലിറ്റി നടപടികൾ പൂർത്തിയാക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4