ഉത്രാട ദിനത്തിൽ ക്ഷേത്ര വളപ്പിലെ വാനരന്മാർക്കായി വിഭവസമൃദ്ധമായ സദ്യയാണ് ഭക്തരും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ഒരുക്കിയത്.
നാൽപ്പത് വർഷത്തിലധികമായി ശാസ്താംകോട്ട ക്ഷേത്രത്തിൽ തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് ഇത്തവണയും വാനരസദ്യ സംഘടിപ്പിച്ചത്. ഇലയിട്ട് പായസവും കറികളും പപ്പടവുമടക്കമുള്ള വിഭവങ്ങൾ വിളമ്പിയതോടെ, മരച്ചില്ലകളിൽ കാത്തിരുന്ന കുരങ്ങുകൾ ഓരോന്നായി എത്തി സദ്യ ആസ്വദിച്ചു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഐക്യത്തിന്റെയും ഓണക്കാലത്തെ കരുതലുകളുടെയും വേറിട്ട കാഴ്ചയായി ഈ വാനരസദ്യ മാറി.