മൊബൈൽ ഫോൺ ഓഫാക്കുമ്പോഴേക്ക് അകാരണമായ ടെൻഷൻ തോന്നുന്നത് നോമോഫോബിയ കാരണമാണ്. പഠനങ്ങൾ പറയുന്നത് പകുതിയിലധികം നോമോഫോബിയ ബാധിതരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറില്ല എന്നാണ്. മൊബൈൽ കുറച്ച് നേരത്തേക്ക് കിട്ടാതിരിക്കുമ്പോൾ ഉത്കണ്ഠ, ശ്വാസംമുട്ട്, വിറയൽ, സ്ഥലകാലബോധമില്ലായ്മ, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയവയാണ് നോമോ ഫോബിയയുടെ ലക്ഷണങ്ങൾ. ചെറുപ്പക്കാരിലാണ് നോമോഫോബിയ പ്രധാനമായും കണ്ടുവരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്ത് കാര്യത്തിലും നമ്മൾ കൂടുതൽ സമയവും ശ്രദ്ധയും കൊടുക്കുമ്പോൾ അതിനോട് കൂടുതൽ അഭിനിവേശം ഉണ്ടാകാറുണ്ട്. ഇതുപോലെയാണ് ഫോണിനോടും. എന്നും എപ്പോഴും കൂടെ ഉണ്ടാവുന്നതിനാൽ നാം പോലും അറിയാതെ നമ്മുടെ ഒരു അഡിക്ഷനായി മൊബൈൽ മാറും. അത് ഇല്ലാതെ പറ്റാത്ത അവസ്ഥയാവും.
ഇങ്ങനെ എല്ലാം എയാൽ ഇപ്പോൾ എന്താണ് കുഴപ്പം എന്ന് വിചാരിക്കുന്നുണ്ടാവും. എന്നാൽ അതിൽ ധാരാളം കുഴപ്പങ്ങളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആത്മാഭിമാനക്കുറവ്, അന്തർമുഖത, അരക്ഷിതാവസ്ഥ, മൂഡ് സ്വിങ്സ് തുടങ്ങിയവ അതിൽ ഏറ്റവും മുന്നിൽ വരുന്ന ചിലത് മാത്രം. ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളും ഉണ്ട്.
മൊബൈൽ ഫോൺ അൽപനേരത്തേക്ക് കയ്യിൽ ഇല്ലാതെ ഇരിക്കുമ്പോഴോ, ചാർജ് തീരുമ്പോഴോ, ബാലൻസ് തീരുമ്പോഴോ മനസ് വല്ലാതെ അസ്വസ്ഥമാകാറുണ്ടോ? ഇങ്ങനെ മൊബൈൽ ഫോണിനെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ആകുലതയാണ് നോമോഫോബിയ അല്ലെങ്കിൽ നോ മൊബൈൽ ഫോൺ ഫോബിയ : ശ്രദ്ധിക്കുക ഈ കാര്യങ്ങൾ ...
Advertisement

Advertisement

Advertisement

