breaking news New

അമേരിക്കയില്‍ സ്വകാര്യവിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു

ഓസ്റ്റിനില്‍ നിന്ന് ബഹമാസിലേക്ക് പോയ ലിയര്‍ജെറ്റ് 60 വിമാനമാണ് ലെ ഫ്‌ലോറിഡയില്‍ അപകടത്തില്‍പ്പെട്ടത്. പാം ബീച്ച് കൗണ്ടിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.50നാണ് സ്വകാര്യ വിമാനം തകര്‍ന്നുവീണത്. ജനവാസ മേഖലയിലാണ് വിമാനം വീണത്. ഈ വര്‍ഷം അമേരിക്കയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണിത്. ബിസിനസ് ജെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി എക്സില്‍ ഒരു പോസ്റ്റില്‍ അറിയിച്ചു. ‘ഭയാനകമായ ദുരന്തം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിന്റെ അന്വേഷണത്തെ സഹായിക്കാന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ അപകടസ്ഥലത്തേക്ക് പോയി.അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ കോക്ക്പിറ്റിലെ അസ്വസ്ഥജനകമായ റെക്കോര്‍ഡിംഗുകള്‍ ലഭിച്ചിട്ടുണ്ട്.

ടെക്‌സസിലെ ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പോകുന്ന ഒരു ജനപ്രിയ ബിസിനസ് ജെറ്റ് ആയ ലിയര്‍ജെറ്റ് 60 ആയിരുന്നു വിമാനമെന്ന് ഓസ്റ്റിന്‍-ബെര്‍ഗ്‌സ്‌ട്രോം അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. എന്നാല്‍ വിമാനത്തില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചില്ല.
ജെറ്റ് ഉയര്‍ന്ന വേഗതയില്‍ നിലത്ത് ഇടിക്കുന്നതും തുടര്‍ന്ന് ഒരു വലിയ സ്‌ഫോടനം ഉണ്ടാകുന്നതും ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ അവശിഷ്ടങ്ങള്‍ കത്തിയമരുന്നതും കാണാം. ജനവാസമേഖലയില്‍ ആണു വീണതെങ്കിലും നിലത്ത് ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4