breaking news New

മാഗി ന്യൂഡിൽസ് പാക്കറ്റിനുള്ളിൽ പ്രാണികളെ കണ്ടെത്തിയെന്ന പ്രചാരണത്തിന് പിന്നിലെ ഉൽപ്പന്നം യഥാർത്ഥത്തിൽ തങ്ങളുടേതാണോ എന്ന് ഉറപ്പുവരുത്താനായിട്ടില്ലെന്ന് നെസ്‌ലെ ഇന്ത്യ

മുംബൈ :
പരാതിക്കാസ്പദമായ മാഗി പാക്കറ്റിന്റെ ആധികാരികത പരിശോധിച്ച് വരികയാണെന്നും ഗുണനിലവാരത്തിനും ഉപഭോക്തൃ സുരക്ഷിതത്വത്തിനും കമ്പനി ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്നും നെസ്‌ലെ അറിയിച്ചു.

പരാതിക്കാരനായ ഉപഭോക്താവുമായി കമ്പനി അധികൃതർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും പരിശോധനയ്ക്കായി സാമ്പിൾ കൈമാറാൻ അവർ തയ്യാറായിട്ടില്ലെന്നാണ് നെസ്‌ലെ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ പരാതിക്ക് ആധാരമായ ഉൽപ്പന്നം നെസ്‌ലെ നിർമ്മിച്ചതാണോ അതോ വ്യാജമാണോ എന്ന് നിലവിൽ ഉറപ്പുവരുത്താൻ സാധിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് മാഗി പാക്കറ്റ് തുറന്നപ്പോൾ ഉള്ളിൽ പ്രാണികളെ കണ്ടതായി കാണിച്ച് ഉപഭോക്താവ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് മാഗി ഉൽപ്പാദിപ്പിക്കുന്നതെന്നും നിർമ്മാണ ഘട്ടത്തിലോ പാക്കിംഗിലോ ഇത്തരത്തിൽ പ്രാണികൾ ഉള്ളിൽപ്പെടാൻ സാധ്യതയില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. വിഷയം വിശദമായി അന്വേഷിക്കുമെന്നും നെസ്‌ലെ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4