breaking news New

മുളന്തുരുത്തി സുന്നഹദോസിന് നേതൃത്വം നൽകിയ പത്രിയർക്കീസ് ബാവയെ വിശുദ്ധനാക്കാൻ നീക്കം ; ഔദ്യോഗിക നിർദേശത്തിന് അനുമതി

എറണാകുളം: മലങ്കര സഭയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം വഹിച്ച പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് തുടക്കമായി.

എപ്പിസ്കോപ്പൽ സുന്നഹദോസിലാണ് ഇതുസംബന്ധിച്ച നിർണായക നീക്കങ്ങൾ ആരംഭിച്ചത്. ആഗോള സുന്നഹദോസിന് മലങ്കര സഭ സമർപ്പിച്ച ഔദ്യോഗിക നിർദേശത്തിന് പാത്രിയർക്കീസ് ബാവയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.

1798-ൽ ഇറാഖിലെ മൊസൂളിൽ ജനിച്ച ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ 1872-ലാണ് അന്ത്യോക്യൻ പാത്രിയർക്കീസായി അഭിഷിക്തനായത്. മലങ്കര സഭ സന്ദർശിച്ച ആദ്യ പാത്രിയർക്കീസ് ബാവ എന്ന ചരിത്രപ്രാധാന്യവും അദ്ദേഹത്തിനുണ്ട്.

1876 ജൂൺ 28-ന് മുളന്തുരുത്തി പള്ളിയിൽ മലങ്കര സഭയുടെ ആദ്യ സുന്നഹദോസ് വിളിച്ചുചേർത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. മലങ്കരയിൽ ആദ്യമായി മൂറോൻ കൂദാശ നടത്തിയ പാത്രിയർക്കീസ് എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

സഭയുടെ ഭരണസംവിധാനത്തിലും അദ്ദേഹം നിർണായക പരിഷ്കാരങ്ങൾ നടപ്പാക്കി. മലങ്കര സഭയെ ഏഴ് ഭദ്രാസനങ്ങളായി വിഭജിക്കുകയും ആറ് പുതിയ മെത്രാപ്പോലീത്തമാരെ വാഴിക്കുകയും ചെയ്തു. 1877 മേയ് 16-ന് ഇന്ത്യയിൽനിന്ന് മടങ്ങിയ അദ്ദേഹം 1894-ലാണ് കാലം ചെയ്തത്.

മലങ്കര സഭയുടെ വളർച്ചയ്ക്കും ഭരണസംവിധാനത്തിന്റെ രൂപീകരണത്തിനും നൽകിയ ചരിത്രപരമായ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് സഭ തുടക്കമിട്ടിരിക്കുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4