ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സിംപിളായി വാങ്ങാൻ കഴിയുന്ന ‘സിംപിളൻ’ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന നിലയിലിൽ മോട്ടറോള റേസർ 60 വേറിട്ട് നിൽക്കുന്നു. റേസർ 60 അൾട്രയുടേതിന് ഏതാണ്ട് സമാനമായ ഡിസൈൻ തന്നെയാണ് ഈ സ്റ്റാന്റേർഡ് മോഡലിനും ഉള്ളത്. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ സ്വാഭാവികമായും വിലയുടെ കാര്യത്തിലുള്ള വ്യത്യാസത്തിന് സമാനമായ അന്തരം ഇരുഫോണുകളിലും ഉണ്ട്.
മോട്ടറോള റേസർ 60 5ജി 8GB + 256GB എന്ന സിംഗിൾ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഇതിന് 49,999 രൂപയാണ് വില. പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ ലൈറ്റസ്റ്റ് സ്കൈ, പാന്റോൺ സ്പ്രിംഗ് ബഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫ്ലിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുക.
മോട്ടോറോള റേസർ 60 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.63″ (1056×1066, പിക്സലുകൾ) 90Hz LTPS എക്സ്റ്റേണൽ ഡിസ്പ്ലേയും (1700 nits വരെ പീക്ക് ബ്രൈറ്റ്നസ്), 6.96-ഇഞ്ച് (1080×2640 പിക്സലുകൾ) ഫ്ലെക്സ്വ്യൂ FHD+ പോൾഡ് LTPO ഇന്റേണൽ ഡിസ്പ്ലേയും (1-120Hz റിഫ്രഷ് റേറ്റ്, 120% DCI-P3 കളർ ഗാമട്ട്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്) ഇതിലുണ്ട്. ഇവ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ സഹിതം എത്തുന്നു.
മോട്ടറോള റേസർ 60 5G വിൽപ്പന തുടങ്ങി : മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും
Advertisement

Advertisement

Advertisement

