എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു (25), കൊല്ലം സ്വദേശി അഞ്ചലി ഷീലാ ജോയ് (25) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ കെട്ടിടത്തിലെ താമസക്കാരനായ 41 വയസ്സുള്ള റോമേനിയൻ പൗരനെ കൊലപാതക കുറ്റം ചുമത്തി ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു. ഹോഫ്സ്റ്റെഡ് മേഖലയിലെ പോസ്റ്റ്സ്ട്രാസിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ പ്രാദേശിക സമയം പുലർച്ചെ 4.15 ഓടെയാണ് വൻ തീപിടുത്തമുണ്ടായത്. തടിയിലുണ്ടാക്കിയ കോണിപ്പടികൾ വഴി തീയും പുകയും വേഗത്തിൽ പടർന്നതിനാൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തിറങ്ങാനായില്ല.
തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരിൽ ഒരാൾ മറ്റൊരു മലയാളി വിദ്യാർത്ഥിയാണെന്നും ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്. സാങ്കേതിക തകരാറുകൾ മൂലമല്ല തീപിടുത്തമുണ്ടായതെന്നും, താഴത്തെ നിലയിൽ ആരോ മനഃപൂർവ്വം തീയിട്ടതാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിന് തലേദിവസം കെട്ടിടത്തിലെ താമസക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
സിവിൻ ജോണി രണ്ടാഴ്ച മുമ്പാണ് ജർമ്മനിയിൽ എത്തിയത്. നോവ സാബു ജർമ്മനിയിൽ ജിം ട്രെയിനറായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. അഞ്ജലി ഷീലാ ജോയ് ബി.എഡ് ബിരുദധാരിയാണ്. ജോലിക്കായി ജൂലൈയിലാണ് ജർമ്മനിയിലെത്തിയത്. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുമായും നോർക്കയുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ജർമ്മനിയിലെ ബോച്ചും നഗരത്തിലെ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Advertisement
Advertisement
Advertisement