ഫാത്വിമ ബിൻത് മുബാറക് സെന്ററിലാണ് അനേകം പേർ ചികിത്സ തേടുന്നത്. രണ്ട് വർഷം മുമ്പ് പൊതുജനങ്ങൾക്കായി തുറന്നതിനുശേഷം, ഈ സമർപ്പിത അർബുദ ചികിത്സാകേന്ദ്രം 25,000-ത്തിലധികം രോഗികൾക്ക് നിർണായക ചികിത്സ നൽകി. യു എസ് ക്ലീവ്്ലാൻഡ് ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് ഫാത്വിമ ബിൻത് മുബാറക് സെന്റർ പ്രവർത്തിക്കുന്നത്.
“ഓങ്കോളജിയുടെ ഭാവി നയിക്കുക’ എന്നതാണ് ദൗത്യം. ക്ലീവ്്ലാൻഡ് ക്ലിനിക്കിന്റെ തൗസിഗ് കാൻസർ സെന്ററിനെ മാതൃകയാക്കി പ്രവർത്തിക്കുന്ന ഈ സെന്ററിലെ രോഗികൾക്ക്, ഓങ്കോളജിസ്റ്റുകൾ, സർജന്മാർ, റേഡിയോളജിസ്റ്റുകൾ, റേഡിയേഷൻ തെറാപ്പിസ്റ്റുകൾ, നഴ്സുമാർ, പുനരധിവാസ വിദഗ്ധർ എന്നിവരടങ്ങുന്ന വ്യക്തിഗത ടീമുകളിൽ നിന്ന് എല്ലാത്തരം കാൻസറുകൾക്കും വ്യക്തിഗത പരിചരണം ലഭിക്കുന്നു.
അടുത്ത തലമുറയിലെ ഡോക്ടർമാരെയും ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്നു.
അടുത്ത വർഷം, യു എ ഇ ബോർഡ് അംഗീകരിച്ച, ഓങ്കോളജിയിൽ നാല് വർഷത്തെ റെസിഡൻസി കോഴ്സ് ആരംഭിക്കും.
കാൻസർ പരിചരണത്തിൽ സുസ്ഥിരമായ ഒരു തൊഴിൽ ശക്തി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഇമാറാത്തികൾക്ക് മുൻഗണന നൽകും. “ആഗോള മികവ് സ്വീകരിക്കുന്നവരാകുക മാത്രമല്ല, അതിലേക്ക് സംഭാവന നൽകുന്നവരാകുക എന്നതാണ് ഞങ്ങളുടെ ദീർഘകാല ലക്ഷ്യം.’ ഡോ. ഗ്രോബ്മെയർ പറഞ്ഞു.
“ക്ലിനിക്കൽ ഗവേഷണം, ജീനോമിക്സ്, എ ഐപരിശീലനം എന്നിവയിലൂടെ, ലോകമെമ്പാടും ഓങ്കോളജിയുടെ ഭാവി നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു രോഗിക്ക് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകേണ്ട കാലം കഴിഞ്ഞു.അവർക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ട്.’ മെച്ചപ്പെട്ട സ്ക്രീനിംഗും മരുന്നും മുതൽ പ്രതിരോധ ശസ്ത്രക്രിയ വരെയുള്ള സമഗ്രമായ ജനിതക പരിശോധന, കൗൺസിലിംഗ്, പ്രതിരോധ തന്ത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ലൈഫ്സ്റ്റൈൽ ഫിസിഷ്യൻമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ജനിതക കൗൺസിലർമാർ, പ്രകൃതിചികിത്സകർ, മനഃശാസ്ത്രജ്ഞർ എന്നിവർ ലോങ്ഹിംഗ് മെഡിസിൻ ടീമിൽ ഉൾപ്പെടുന്നു. പ്രോഗ്രാമിന്റെ ഒരു പ്രധാന ഘടകം പ്രിസിഷൻ ജീനോമിക്സിന്റെ ഉപയോഗമാണ്.
“ചികിത്സയെ നയിക്കുന്നതിനും, കാൻസർ തടയുന്നതിനും, പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും ഞങ്ങൾ ജേം ലൈൻ, സോമാറ്റിക്, ഫാർമക്കോജെനോമിക് പരിശോധനകൾ നടത്തുന്നു.’ ഡോ. ഖാൻ പറഞ്ഞു.
സ്വദേശി സ്ത്രീകളിലെ സ്തനാർബുദ സാധ്യതകൾ നന്നായി തിരിച്ചറിയുന്നതിന് പോളിജെനിക് റിസ്ക് സ്കോറുകൾ ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു.
അബൂദബിയിൽ അർബുദ രോഗ ചികിത്സയിൽ ആധുനിക സംവിധാനം
Advertisement

Advertisement

Advertisement

