breaking news New

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താനായില്ല ; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ ഗണപതിഹോമവും പൂജയും ! അന്വേഷണത്തിൽ വഴിമുട്ടിയ പൊലീസിന്റെ നടപടി വിവാദത്തിൽ

തമിഴ്നാട്ടിലെ വില്ലുപുരത്ത് ഏഴുവയസുകാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടിയതോടെ പൊലീസ് സ്റ്റേഷനിൽ തന്നെ പൂജയും ഗണപതിഹോമവും നടത്തി ഉദ്യോഗസ്ഥർ. സത്യമംഗലം പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക പൂജകൾ. കുട്ടിയുടെ ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.

വില്ലുപുരം സെഞ്ചിക്ക് സമീപം താമസിക്കുന്ന ഏഴുവയസുകാരിയെ കഴിഞ്ഞ ഒക്ടോബർ 12 മുതലാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിയാതിരുന്നതോടെ അന്വേഷണം സിബിസിഐഡിക്ക് കൈമാറിയിരുന്നു. അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെയും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ ഗണപതിഹോമവും പ്രത്യേക പൂജകളും നടത്തിയത്. സ്റ്റേഷനിലെ ദോഷങ്ങൾ മാറാനും ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറയ്ക്കാനുമാണ് പൂജ നടത്തിയതെന്നാണ് എസ്‌ഐയുടെ വിശദീകരണം.

അതേസമയം, ഔദ്യോഗിക അന്വേഷണത്തിന് പകരം പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തിൽ സർക്കാർ, പൊലീസ് വകുപ്പ് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

കാണാതായ കുഞ്ഞിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുമ്പോൾ, അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയ സംഭവം തമിഴ്നാട്ടിൽ വലിയ ചർച്ചയ്ക്കും വിവാദത്തിനുമാണ് വഴിവെച്ചിരിക്കുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4