ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്താണ് ഈ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.
ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്നാണ് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു.
ഓണത്തോടനുബന്ധിച്ച് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
അതേസമയം, സംസ്ഥാനത്ത് ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതെന്ന വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഓണാഘോഷ നാളുകളിൽ സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ് !!
Advertisement
Advertisement
Advertisement