breaking news New

വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണം ; മാർത്തോമ സഭാ വൈദിക ട്രസ്റ്റിയുടെ പരാമർശം വിവാദത്തിൽ, സഭയിലെ യുവാക്കൾക്കായുള്ള നിർദേശത്തിനെതിരെ വ്യാപക ചർച്ച

വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നാണ് റവ.ഡോ.കെ തോമസ് തിരുവനന്തപുരത്ത് മാർത്തോമ സഭ കുടുംബസംഗമത്തിൽ പറഞ്ഞത്.

വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ല എന്നായിരുന്നു പരാമർശം. ഇത് യുവാക്കളെ അപമാനിക്കുന്ന പ്രസ്താവനയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നു.

അതേസമയം സദുദ്ദേശത്തോടെ നടത്തിയ പ്രതികരണമെന്നായിരുന്നു വൈദിക ട്രസ്റ്റിയുടെ വിശദീകരണം. രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും റവ.കെ തോമസ് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4