പാരസെറ്റാമോളിന്റെ അമിത ഉപയോഗം വൃക്കയിലെ കാന്‍സറിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്ഥിരമായി പാരസെറ്റാമോള്‍ കഴിക്കുന്നതിലൂടെ വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും, ട്യൂമര്‍ രൂപപ്പെട്ട് കാന്‍സറിലേക്ക് നയിക്കുയും ചെയ്യുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അസുഖം വരുമ്പോള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് വളരെ സാധാരണവും നിരുപദ്രവകരവുമാണെന്നാണ് നമ്മുടെ തെറ്റിദ്ധാരണ. എന്നാല്‍ ഇതൊരു നിശബ്ദ വില്ലനാണ്. വൃക്കയിലെ കാന്‍സര്‍ ‘നിശബ്ദ രോഗം’ എന്നാണ് അറിയപ്പെടുന്നത് പോലും. കാരണം അവ മൂര്‍ച്ഛിക്കുന്നത് വരെ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യത കുറവാണ്.
വേദന സംഹാരികളുടെ ഉപയോഗവും വൃക്കയിലെ കാന്‍സറിന് മറ്റൊരു കാരണമാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെയുള്ള വേദന സംഹാരികളുടെയും, പാരസെറ്റാമോളിന്റെയും ഉപയോഗം ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വേദന പെട്ടെന്ന് മാറാന്‍ ഉപയോഗിക്കുന്ന പാരസെറ്റാമോളുകളും മറ്റ് വേദന സംഹാരികളും ദീര്‍ഘകാലത്തേക്ക് വേദന സമ്മാനിക്കും എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. വേദനസംഹാരികളുടെ അമിത ഉപയോഗത്തിലൂടെ സെല്‍ കാര്‍സിനോമ (RCC) ഉള്‍പ്പെടെയുള്ള വൃക്കയിലെ കാന്‍സറിന് കാരണമാകുന്നതായി കാൻസർ റിസർച്ച് യുകെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
8000ത്തിലധികം വിദ്യാര്‍ത്ഥികളില്‍ നടത്തിയ 20 പഠനങ്ങളുടെ വിശകലനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോണ്‍ ആസ്പിരിന്റെ സ്ഥിരമായ ഉപയോഗം കാരണം വൃക്കയിലെ കാന്‍സര്‍ സാധ്യത 25 ശതമാനമാണെന്നാണ് പറയുന്നത്. പത്ത് വര്‍ഷത്തിലധികം സ്ഥിരമായി നോണ്‍ ആസ്പിരിൻ ഉപയോഗിക്കുന്നത് കാൻസർ സാധ്യത 56% വരെ ഉയർത്തുന്നുവെന്ന് കാൻസർ റിസർച്ച് യുകെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ഇത് കൂടുതലായും സ്ത്രീകളെയാണ് ബാധിക്കുക.
അസെറ്റാമിനോഫിന്‍ ഗുളികകളുടെ പതിവായ ഉപയോഗം വൃക്കയിലെ കാന്‍സര്‍ 21% വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന അളവിലുള്ള അസെറ്റാമിനോഫിനിന്റെ ഉപയോഗം ഈ സാധ്യത 66% വരെ വര്‍ധിക്കാനും കാരണമാകുന്നു. അസെറ്റാമിനോഫിന്‍ മെറ്റബോളിസത്തില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ഈ സാധ്യതയ്ക്ക് പിന്നില്‍ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
പലവിധ വേദനകളില്‍ നിന്ന് മുക്തി നേടാന്‍ സ്ഥിരമായി വേദനസംഹാരികള്‍ കഴിക്കുന്ന പതിവ് ആരോഗ്യത്തെ ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടറെ കാണുകയും, വേദനയുടെ കാരണം കൃത്യമായി മനസിലാക്കുകയും അതിന് ചികിത്സ തേടുകയും വേണം. വൃക്ക സംബന്ധമായ രോഗങ്ങളുള്ള ആളുകള്‍ പ്രത്യേകിച്ച് വേദനസംഹാരികള്‍ ഉപയോഗിക്കുന്നത് കുറയ്‌ക്കേണ്ടതുണ്ട്.
സര്‍വ്വരോഗ ശമനിയായിട്ടാണ് മലയാളികള്‍ പാരസെറ്റാമോളിനെ കാണുന്നത് : എന്നാല്‍ ഇത്തരത്തില്‍ രോഗം എന്താണെന്ന് പോലും മനസിലാക്കാതെ ഉടന്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് നല്ലതാണോ ? വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം ...
Advertisement

Advertisement

Advertisement

