breaking news New

ഇത്തവണത്തെ ഓണം മഴയില്‍ മുങ്ങുമോ എന്ന ആശങ്കയിലാണ് മലയാളികള്‍ ; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 25, 26 തീയതികളില്‍ ശക്തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം !!

ബംഗാളില്‍ ഗംഗാസമതല പ്രദേശത്തിന് മുകളിലും മറ്റുമായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ഝാര്‍ഖണ്ഡിന് മുകളിലേക്കും വടക്കന്‍ ഒഡിഷക്കു മുകളിലേക്കും വ്യാപിച്ചതിന്റെ സ്വാധീനത്താലാണിത്. ബുധനാഴ്ച വരെ മണിക്കൂറില്‍ 40-50 കി.മീ. വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ കേരളത്തിന് മുകളില്‍ ഞായറാഴ്ച രാത്രിമുതല്‍ നിലനിന്ന ചക്രവാതച്ചുഴി ദുര്‍ബലമായതോടെ വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞു. ഇന്നലെ ഉച്ചവരെ തുടര്‍ച്ചയായി തീരദേശങ്ങളിലടക്കം പെയ്ത മഴക്കും വൈകിട്ടോടെ ശമനമായി. ചൊവ്വാഴ്ച രാവിലെ ഇടവേളകളോടെ മഴ തുടരുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ് ബീറ്റ് വെതറിന്റെ പ്രവചനം.

ശക്തമായ മഴക്കുള്ള സാധ്യത പരിഗണിച്ച് ഇന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും യെലോ അലര്‍ട്ടാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4