സൗണ്ട് എന്‍ജിനീയറും മാരാമണ്‍ സ്വദേശിയുമായ കപില്‍ രഞ്ജി തമ്പാന് (42) ആണ് ദാരുണമായി മരിച്ചത്. കാലിഡോണിയ ഹാമില്ട്ടണ് ഹൈ വേയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കപിലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കളായ അമയില്‍ കൊന്നാത്ത് രഞ്ജി ജോണിനും സ്വപ്നയ്ക്കും ഒപ്പം കുവൈത്തിലാണ് കപില്‍ താമസിച്ചിരുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ അദ്ദേഹം സൗണ്ട് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബഹ്റൈനിലെ ആദ്യ എഫ് എം റേഡിയോയില്‍ ജോലിക്കു കയറി. ഒട്ടേറെ റേഡിയോ ജിംഗിളുകള്‍ക്കും പരസ്യങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് റേഡിയോ പുരസ്കാരവും ലഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് കുടുംബസമേതം കാനഡയ്ക്ക് പോയത്. സംസ്കാരം പിന്നീട്. ഭാര്യ: അമ്പിളി, മക്കള്‍: ലൈറ, ലിയോറ
കാനഡയിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
Advertisement

Advertisement

Advertisement

