breaking news New

ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് 21കാരനായ മാവേലിക്കര സ്വദേശി

ബെംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് (21) ആണ് മരിച്ചത്.

ബെംഗളൂരുവിലെ സോലദേവനഹള്ളി ആചാര്യ കോളജിൽ നഴ്‌സിങ് അവസാന വർഷ വിദ്യാർഥിയായിരുന്നു ആദർശ്. സംഭവത്തെ തുടർന്ന് മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്: ശ്രീജ. സഹോദരി: അമൃത (ബിസിഎ വിദ്യാർഥിനി, ബെംഗളൂരു).

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4