ഡൽഹി : കോഴിക്കോട് കൊടുവള്ളി സ്വദേശിയും എന്.ഐ.ടിയില് താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി അസ്ലം എന്.സിയെയും ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില് ഫര്സാനയെയുമാണ് ഗുരുഗ്രാം സെക്ടര് 68-ലെ മറീന അപ്പാര്ട്മെന്റിലെ ഫ്ലാറ്റില് മരിച്ച നിലയില് കണ്ടെത്തിയത്.
നേരത്തെ ബംഗളൂരുവില് ജോലി ചെയ്തിരുന്ന ഇരുവരും മാസങ്ങള്ക്ക് മുമ്പാണ് ഗുഡ്ഗാവിലെത്തിയത്. മക്കളില്ല. ഡല്ഹി പൊലീസ് ഇന്ക്വസ്റ്റ് നടത്തി ഇരുവരുടെയും മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി ഡല്ഹി സദര് ബസാറിലെ മോര്ച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങള് ഇന്ന്, ഡല്ഹിയിലെത്തിയ ബന്ധുക്കള്ക്ക് വിട്ടുകൊടുക്കും.
മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില് കണ്ടെത്തി
Advertisement
Advertisement
Advertisement