breaking news New

തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ ഉണ്ടായ പടക്ക അപകടങ്ങളിൽ വൻ ദുരന്തം !!

ചെന്നൈ :
പടക്കം പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽപ്പെട്ട് ഒരു കുട്ടി മരിക്കുകയും സംസ്ഥാനത്തുടനീളം 269 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ ‘108’ അടിയന്തര ആംബുലൻസ് ശൃംഖലയിലേക്ക് 24 മണിക്കൂറിനുള്ളിൽ 16,079 കോളുകളാണ് എത്തിയത്. ഇതിൽ നൂറോളം കോളുകൾ പടക്കം പൊട്ടിയുണ്ടായ ഗുരുതര പൊള്ളലുകളെ കുറിച്ചുള്ളതായിരുന്നു.

സംസ്ഥാനത്തുടനീളം സജ്ജമാക്കിയ 1,283 ആംബുലൻസുകൾ ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. നവംബർ 7 രാവിലെ 7 മണി മുതൽ നവംബർ 8 രാവിലെ 7 മണി വരെയുള്ള 24 മണിക്കൂറിലെ ഔദ്യോഗിക കണക്കുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ആഘോഷ ദിവസങ്ങളിൽ അടിയന്തര സേവനങ്ങൾ തേടി വലിയ തിരക്കാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4