മണ്ഡ്യ സ്വദേശിനിയായ 68കാരി ഹൂറിന്റെ വീട്ടിൽ നിന്നാണ് 30ലേറെ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 8.40 ലക്ഷം രൂപ കണ്ടെത്തിയത് . പ്രായാധിക്യത്തെ തുടർന്നുണ്ടായ അസുഖത്തെ തുടർന്ന് ഹൂർ മരിച്ചതിന് പിന്നാലെയാണ് നാട്ടുകാർ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് ചാക്കുകളിൽ നിറച്ച നിലയിൽ ആയിരക്കണക്കിന് നാണയങ്ങളും 10, 20, 50 രൂപയുടെ നോട്ടുകളും കണ്ടെത്തുകയായിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് ആകെ 8,40,000 രൂപയുണ്ടെന്ന് വ്യക്തമായത്.
രണ്ട് വർഷം മുൻപ് മരിച്ച സഹോദരിക്കൊപ്പമായിരുന്നു ഹൂർ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും വിവാഹിതരായിരുന്നില്ല. ജീവിതച്ചെലവുകൾക്കായി ഭിക്ഷയെടുത്തിരുന്ന ഹൂർ, ലഭിച്ച പണം വർഷങ്ങളായി ഇത്തരത്തിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. ഹൂറിന്റെ മരണശേഷം പണം സഹോദരങ്ങൾക്ക് കൈമാറി. ഒരാൾക്ക് 6 ലക്ഷം രൂപയും മറ്റൊരാൾക്ക് 2.40 ലക്ഷം രൂപയും ലഭിച്ചു. ഇതിൽ 2.40 ലക്ഷം രൂപ ലഭിച്ച സഹോദരൻ ആ തുക ഒരു പള്ളിക്ക് സംഭാവന ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
ജീവിതം മുഴുവൻ ചെറിയ തുകകൾ ശേഖരിച്ച ഒരു ഭിക്ഷക്കാരിയുടെ വീട്ടിൽ നിന്ന് ഇത്രയും വലിയ തുക കണ്ടെത്തിയത് നാട്ടുകാരിലും കൗതുകമുണർത്തി. പണം കണ്ടെത്തി എണ്ണുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം ശ്രദ്ധ നേടി.
ജീവിതം മുഴുവൻ ഭിക്ഷയെടുത്ത് കഴിഞ്ഞ കർണാടക സ്വദേശിനിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപ !!
Advertisement
Advertisement
Advertisement