breaking news New

ഇങ്ങനെയും വൈറലാകാം : മദ്യലഹരിയിൽ റോഡിനു നടുവിൽ കാർ നിർത്തിയിട്ട്, അതിൽ കിടന്നുറങ്ങിയ ഡ്രൈവറെ നാട്ടുകാർ 'കാർ കുലുക്കി' ഉണർത്തിയ സംഭവം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും , മാധ്യമങ്ങളിലും വൈറൽ : ട്രോളുകളുടെ ചാകര !!

കോട്ടയം: മദ്യലഹരിയിൽ റോഡിനു നടുവിൽ കാർ നിർത്തിയിട്ട്, പാട്ടും വെച്ച് അതിൽ കിടന്നുറങ്ങിയ ഡ്രൈവറെ നാട്ടുകാർ 'കാർ കുലുക്കി' ഉണർത്തി.

ചങ്ങനാശ്ശേരി ശാന്തിപുരം ജോബിൻ സി. ജോണിനെതിരെ (37) മദ്യലഹരിയിൽ വാഹനമോടിച്ചതിനു പൊലീസ് കേസുമെടുത്തു. കഴിഞ്ഞയാഴ്ച വൈകിട്ട്
6ന് അതിരമ്പുഴ പള്ളി
ജംഗ്ഷനിൽ ആയിരുന്നു സംഭവം.

പത്തനംതിട്ട സ്വദേശിയെ അതിരമ്പുഴയിലേക്ക് എത്തിക്കാൻ വന്നതായിരുന്നു ജോബിൻ. അദ്ദേഹത്തിനു ചിലരെ കാണാനുള്ളതിനാൽ തിരികെ പ്പോകാൻ 2 മണിക്കൂറോളം
കാത്തുകിടക്കണമായിരുന്നു.

ഈ സമയം ജോബിൻ സമീപത്തെ ബാർ ഹോട്ടലിൽ കയറി മദ്യപിച്ചെന്നും അവിടെനിന്നു
മടങ്ങുന്നതിനിടെ ക്ഷീണം തോന്നി നടുറോഡിൽ കാർ നിർത്തി
ഉറങ്ങിയെന്നുമാണു പൊലീസ്
പറയുന്നത്.

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാർ പരിശോധിച്ചപ്പോഴാണു കാറിൽ ഡ്രൈവർ കണ്ണടച്ച് കിടക്കുന്നതു കണ്ടത്.
ശാരീരികാസ്വാസ്ഥ്യമാണോ എന്ന ആശങ്കയിൽ നാട്ടുകാർ വാഹനം കുലുക്കിയും വാഹനത്തിൽ അടിച്ച് ശബ്ദമുണ്ടാക്കിയുമാണ് ഇയാളെ വിളിച്ചത്.

മദ്യലഹരിയിലാണെന്നു
മനസ്സിലായതോടെ പൊലീസിൽ
വിവരം അറിയിക്കുകയായിരുന്നു.
ഈ ബഹളത്തിനിടയിലും 10 മിനിറ്റോളം വീണ്ടും ഇയാൾ ഉറങ്ങിയെന്നും നാട്ടുകാർ പറയുന്നു.

ജോബിൻ പത്തനംതിട്ട മല്ലപ്പള്ളിയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവർ കുടിയാണ്. രോഗികളെയും കൊണ്ടുപോകുമ്പോൾ ആണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്നത് ആശങ്കയുളവാക്കുന്നതാണ്.

ഏതായാലും , ആള് വൈറലായി. പ്രാദേശിക, ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ സംഭവം ഏറ്റെടുത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രോളുകളുടെ പെരുമഴയാണ്.

ഇതുപോലെയുള്ള ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്.


Image
Image
Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4