ഡോൾബി ലബോറട്ടറീസും ഇവിഎം സിനിമാസും ചേർന്നാണ് 450 സീറ്റുകളുള്ള പ്രീമിയം സിനിമാ ഹാൾ ഒരുക്കുന്നത്.
ഇന്ത്യയിലെ അഞ്ചാമത്തെ ഡോൾബി സിനിമാ തിയേറ്ററാണിത്. ഡോൾബി വിഷൻ സാങ്കേതികവിദ്യയിലൂടെ മികച്ച ദൃശ്യാനുഭവവും ഡോൾബി അറ്റ്മോസിലൂടെ തിയേറ്ററിലുടനീളം അനുഭവപ്പെടുന്ന ശബ്ദമികവും പ്രേക്ഷകർക്ക് ലഭിക്കും.
പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്ക്രീൻ, ശബ്ദവിന്യാസം, ഇരിപ്പിടക്രമം എന്നിവയും അനുഭവം മെച്ചപ്പെടുത്തും. ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന തിയേറ്ററിലെ സിനിമകളുടെ ടിക്കറ്റുകൾ ബുക്ക്മൈഷോ വഴി ലഭ്യമാകും. കേരളത്തിലെ സിനിമാപ്രേമികൾക്ക് ആഗോള നിലവാരത്തിലുള്ള സിനിമാനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം.
കേരളത്തിലെ ആദ്യ ഡോൾബി സിനിമാ തിയേറ്റർ ഫോർട്ട് കൊച്ചിയിലെ ഇവിഎം സിനിമാസിൽ ആരംഭിക്കുന്നു
Advertisement
Advertisement
Advertisement